Friday, May 13, 2011

കേരള തിരഞ്ഞടുപ്പ് - മതങ്ങളുടെ സ്വാധീനം

അങ്ങനെ മറ്റൊരു തിരഞ്ഞടുപ്പ്  കയിഞ്ഞു... എപോയത്തെയും പോലെ UDF  അല്ലെങ്ങില്‍ LDF  എന്ന ഒരു സ്ഥിതിക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.. കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു...

എന്താണ് ഇ ഇലക്ഷനില്‍ നമ്മള്‍ കണ്ടത്? വോട്ടുകള്‍ ആര്‍ക്കു ചെയണം എന്ന അവകാശം ഓരോ പൌരന്റെയും സ്വകാര്യ തീരുമാനം ആണ്. അതിനെ ആണ് ജനാതിപത്യം എന്ന് പറയേണ്ടത്. എവിടെ എന്താണ് സംഭാവികുന്നത്? മുസ്ലിംകള്‍ മുസ്ലിം ലീഗിനെ വിജയിപികുമ്പോള്‍ ക്രിസ്ത്യാനികള്‍ കേരള കോണ്‍ഗ്രസിന് വോട്ടു ചെയുന്നു... ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവരുടെ വോട്ടുകള്‍ പലര്‍ക്കുമായി  ചിതറി പോക്കുന്നു... ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഭൂരിപക്ഷം അല്ല ഭരണം നിയന്ദ്രികുന്നത്... ഇവിടത്തെ പള്ളികളാണ്.

മുസ്ലിംലീഗ് അല്ലെ കേരളത്തിലെ ഏറ്റവും വലിയ മത അടിസ്ഥാനത്തിലുള്ള പാര്‍ട്ടി? അപ്പോള്‍ മുസ്ലിം ലീഗിനെ എങ്ങനെ ജനാധിപത്യ പാര്‍ട്ടി എന്ന് വിളിക്കും? ഇത് ജനാതിപത്യം അല്ല... മതാതിപത്യം ആണ്...

കേരളത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് മത മേലദ്യക്ഷന്‍മാരും മുല്ലമാരും ആണ്.. അല്ലാതെ ജനങ്ങള്‍ അല്ല...

കോണ്‍ഗ്രസിനു എങ്ങനെ സ്വയം ഒരു മതേതര പാര്‍ട്ടി എന്ന് പറയാന്‍ പറ്റും? മുസ്ലിം ലീഗ് തുടങ്ങിയ മതം മാത്രം അടിസ്ഥാനം ആക്കി നില്‍ക്കുന്ന പാര്‍ട്ടികളാണ് അവരുടെ ഏറ്റവും വലിയ സഖ്യ കക്ഷി. കോണ്‍ഗ്രസില്‍ എന്നല്ല സകല പാര്‍ട്ടികളിലും സ്ഥാനാര്‍ഥി നിര്‍ണയം മതത്തെ അടിസ്ഥാനമാക്കി ആണ്... അല്ലാതെ വിദ്യാഭ്യാസമോ ഒന്നും ഒരു മാനദണ്ഡം അല്ല. പെണ്‍വാണിഭ കേസിലും, കള്ളകടത്ത് കേസിലും പ്രതി ആയാലും...മത മേലധികാരി പറഞ്ഞാല്‍.. അയാള്‍ പിന്നെ മന്ത്രി അല്ലെങ്ങില്‍ മുഖ്യമന്ത്രി ആകും...

BJP യെ ഹിന്ദു വര്‍ഗീയ പാര്‍ട്ടി എന്ന് പറഞ്ഞു അധിഷേധികുന്നവര്‍ മനസിലാക്കാത്ത ഒരു കാര്യം... ന്യുനപക്ഷ മത അടിസ്ഥാന പാര്‍ട്ടികള്‍ എന്തേ വര്‍ഗീയം അല്ലേ? ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നാല്‍ അത് വര്‍ഗീയത... ന്യുനപക്ഷങ്ങള്‍ ഒന്നിച്ചു നിന്നാല്‍ അത് ജനാധിപത്യം... 

No comments:

Post a Comment